നിന്നിൽ മാത്രമാണ് ഞാൻ ഇത്രയും മനോഹരമായി എന്നെ കണ്ടിട്ടുള്ളത്!!!Laksath lachu✍🏻 Get link Facebook X Pinterest Email Other Apps - June 21, 2023 നിന്നിൽ മാത്രമാണ് ഞാൻ ഇത്രയും മനോഹരമായി എന്നെ കണ്ടിട്ടുള്ളത്!!!Laksath lachu✍🏻 Get link Facebook X Pinterest Email Other Apps Comments
എന്നിൽ എന്നെക്കാൾ നീയായി കഴിഞ്ഞിരിക്കുന്നു.. സൂചി തലപ്പുകൾ മാറുന്നത് അറിയാതെ.. രാവെന്നോ പകലെന്നോ ഇല്ലാതെ.. നീ മാത്രമായി മാറിപ്പോയിരിക്കുന്നു ഞാൻ !! Laksath lachu ✍🏻 - June 22, 2023 Read more
അവസ്ഥ*********** ഡോ!!!!!"എനിക്ക് തീരെ പറ്റുന്നില്ല.. എന്താണെന്ന് അറിയുന്നില്ല.. ഒന്നും കയ്യിൽ നിൽക്കുന്നില്ല... ജീവിതം കൈവിട്ടു പോകും പോലെ, മടുക്കും പോലെ, പേടിയാവും പോലെ, ശ്വാസം നിലക്കുന്ന പോലെ,സ്വസ്ഥമായി ഒന്നുറങ്ങിയിട്ട് നാളുകളായി ഡോ!! എനിക്ക് വല്ലാത്ത പേടിയാവുന്നുണ്ട് മുന്നോട്ട് പോകാൻ പറ്റാത്ത പോലെ "ഇങ്ങനെ!!!!!നിങ്ങളോട് മനസ്സിൽ തട്ടി,കണ്ണുനിറഞ്ഞു, തൊണ്ടയിടറി ഒരാൾ പറയുകയാണ്...... അതെ അതിഭീകരമായ ഒരു അവസ്ഥയാണ് ഇത്!!!! നിങ്ങളുടെ മുന്നിൽ വന്നിരിക്കുന്ന ഒരാളിൽ നിങ്ങൾക്ക് പ്രകടമാകാൻ തക്കവണ്ണം ക്ഷീണമോ, മുറിവോ,വിരൽച്ചയോ, ഒന്നും തന്നെ കാണണമെന്നില്ല. ചിലപ്പോൾ നിങ്ങളെക്കാൾ ഏറെ അവർക്ക് ആരോഗ്യമുള്ളതായി തോന്നാം. പക്ഷേ മനസ്സ് കൈവിട്ട് സ്വയം നിയന്ത്രിക്കാനാവാതെ, അവരെ തന്നെ ഒന്നു തിരിച്ചറിയാതെ ഉള്ളു പിടഞ്ഞിരിക്കുകയാവാം മരണത്തിലേക്ക് വീഴാതെ ഒരു ചെറിയ പിടിവള്ളിക്ക് വേണ്ടി നിൽക്കുകയാവാം. ജീവിതത്തിന്റെ അതിഭീകരമായ ഒരു അവസ്ഥയാണ്മെന്റൽ ട്രോമ! അല്ലെങ്കിൽ ഡിപ്രഷൻ. പ്രത്യേകിച്ച് ഒരു കാരണം വേണമെന്നില്ല. ചിലർ ഇത് അറിയാതെ പോകും.ചിലർ ഇത് അതിജീവിക്കാതെയും.മറ്റുചിലരുണ്ട് എന്നെപ്പോലെ.... ഇതിനിടയിൽ പെട്ട് പോകുന്ന ചില ജീവിതങ്ങൾ😞 ജീവിക്കണമോ? മരിക്കണമോ? എന്നറിയാതെ നിശ്ചലമായി നിന്ന് പോകുന്ന ഒരു മാനസികാവസ്ഥ!!!" നിനക്കെന്താ ഭ്രാന്ത് പിടിച്ചോ? നിനക്ക് ചെയ്യാൻ വേറെ പണിയൊന്നുമില്ലേ? വെറുതെ ഓരോന്ന് ആലോചിച്ചു കൂട്ടിയിട്ട്? ചുറ്റുമുള്ളവരെ കൂടെ നീ എന്തിനാ ഇങ്ങനെ വിഷമിപ്പിക്കുന്നു? ചെറുപ്രായത്തിലെ ഇങ്ങനെ ആയല്ലോ കുട്ടി...?? നിനക്ക് എന്തിന്റെ കുറവാ മോളെ?? ഞങ്ങളൊക്കെയും ഇങ്ങനെയൊക്കെ തന്നെയാണ്.... നീയൊന്ന് ഉഷാറാവ്?? ഇങ്ങനെ മടി പിടിച്ചിരിക്കല്ലേ...""എന്റെ കാതിൽ മുഴങ്ങിക്കൊണ്ടിരുന്ന ഉപദേശങ്ങളുടെ അല്ലെങ്കിൽ ആശ്വാസവാക്കുകളുടെ ഒരു പകർപ്പാണിത്... ഞാനൊന്ന് ചോദിച്ചോട്ടെ?? സ്വയം കൈവിട്ടു പോയ ഒരാൾക്ക്. തനിക്ക് സംഭവിക്കുന്നത് എന്താണെന്ന് തിരിച്ചറിയാൻ പറ്റാത്ത ഒരാൾക്ക്.. ഇതുവരെ ഇല്ലാത്ത എന്തോ ഒന്ന് നെഞ്ചിൽ കുടുങ്ങി അതികഠിനമായ വേദന മാത്രം അറിയുന്ന ഒരാൾക്ക്.. നിങ്ങളുടെ ഉപദേശങ്ങൾ എങ്ങനെ സ്വീകരിക്കാൻ ആകും?? നിങ്ങളെ എങ്ങനെ കേട്ടിരിക്കാൻ ആകും? ഈ അവസ്ഥയിലൂടെ കരകയറി കൊണ്ടിരിക്കുന്ന ഒരു വ്യക്തി എന്ന നിലയിലും പേനയും, അക്ഷരങ്ങളും എന്റെ ആയുധമായതുകൊണ്ടും അപേക്ഷിക്കുകയാണ് 🙏🏻 ഈ മനുഷ്യരെ കേട്ടിരിക്കുക, അവർ കരയട്ടെ,ദേഷ്യം പ്രകടമാക്കട്ടെ, കയ്യും,കാലും ദേഹവും വിറച്ചോട്ടെ. നിയന്ത്രണമില്ലാതെ വാക്കുകൾ പുലമ്പിക്കോട്ടെ..അവരെ ഒന്ന് പതുക്കെ ചേർത്തു പിടിക്കു. പേടിക്കണ്ട ഒറ്റയ്ക്കല്ല കൂടെയുണ്ട് എന്ന ധൈര്യം പകരു. ഒന്ന് പതിയെ നെറുകയിൽ തലോടു അവർ ആശ്വസിക്കുന്നത് നിങ്ങൾക്ക് കാണാം.ചേർത്തുനിർത്തിയ കൈകൾ കൊണ്ട് തന്നെ നല്ല വൈദ്യ സഹായം അവർക്ക് നൽകു. വീട്ടുകാരും,നാട്ടുകാരും മാനസിക രോഗിയായി കാണും എന്ന മുൻവിധിയും, ഭയവും നാണക്കേടും മറന്ന് അവരെ ഭീകരമായ വിധിക്ക് വിട്ടുകൊടുക്കാതെ ചേർത്തുപിടിക്കു,🫂 കൂട്ടിരിക്കു,..🫂** ഓട്ടപ്പാച്ചിൽനിടയിൽ കുറച്ചുസമയം ചുറ്റുമുള്ളവരിലേക്ക് ഒന്ന് കണ്ണോടിക്കു... നിങ്ങൾക്കിടയിൽ ഒരാളെങ്കിലും വീർപ്പുമുട്ടുന്നുണ്ടാവും** ലക്ഷ്മി ലച്ചു ✍🏻 - July 25, 2023 Read more
Comments
Post a Comment