Posts
Showing posts from June, 2023
നിന്നിൽ മാത്രമാണ് ഞാൻ ഇത്രയും മനോഹരമായി എന്നെ കണ്ടിട്ടുള്ളത്!!!Laksath lachu✍🏻
- Get link
- X
- Other Apps
വേനൽ മഴ!!
- Get link
- X
- Other Apps
ഈ വേനൽ മഴയുടെ ചാറ്റൽ തുള്ളികൾക്ക് വല്ലാത്തൊരു കുളിരുണ്ട്..... ചുട്ടു പഴുത്ത മനസ്സിനെ തണവുകൊണ്ട് തലോടുന്ന ഒരു മൃദുലത നിറഞ്ഞ തഴുകലുണ്ട്. ജനൽ പാളികളിലൂടെ വീശി അടുക്കുന്ന കാറ്റിന്റെ കുളിരിൽ ഒന്ന് പുണർന്നു ചുംബിക്കാൻ വെമ്പുന്ന തണുത്ത വേനൽ മഴ.... നിലാവില്ലാത്ത ഇരുണ്ട ആകാശത്തിനു കീഴിൽ ഇണചേരലുകളുടെ രാവിനു സാക്ഷ്യം വഹിക്കുന്ന വേനൽ മഴ.... ഉഷ്ണം കൊണ്ട് വീർപ്പുമുട്ടിയ കിടക്ക വിരികളിൽ ചുളിവുകളുടെ സിൽക്കാരം തീർത്ത വേനൽ മഴ.. നഗ്നമാകുന്ന ഉടലുകളിൽ നീലിച്ചു തുടുക്കുന്ന ഞരമ്പുകളെ വലിഞ്ഞു മുറുക്കുന്ന വേനൽ മഴ.... നിശ്വാസ ലഹരികളെ അടിവയറിലേക്ക് ഊളിയിട്ട് വിറ കൊള്ളിക്കുന്ന വേനൽ മഴ..... തണുത്ത ഒരു രാവിന്റെ കുളിരാണ് നീയും ഈ വേനൽ മഴയും......